¡Sorpréndeme!

അത് നമിതയല്ല, ഇവ മോർഫ് ചെയ്തത് | filmibeat Malayalam

2017-12-12 3,218 Dailymotion

Namitha Pramod's Morphed Photo Goes Viral

മലയാളികളുടെ പ്രിയതാരമാണ് നമിത പ്രമോദ്. മലയാളത്തില്‍ നിന്നും പിന്നീട് താരം തമിഴിലേക്കും തെലുങ്കിലേക്കും താരം ചേക്കേറിയിരുന്നു. എന്നാലിപ്പോള്‍ നമിതയുടെ പുതിയ ചിത്രം വൈറലാകുകയാണ്. എന്നാല്‍ ഒറ്റ നോട്ടത്തല്‍ തന്നെയറിയാം, ഇത് മോര്‍ഫ് ചെയ്‌തെടുത്തതാണ്. മറ്റാരുടെയോ ശരീരത്തിലാണ് നമിതയുടെ മുഖം വെട്ടി ഒട്ടിച്ചിരിയ്ക്കുന്നത്. സിനിമ പ്രമോഷന്‍ ഫേസ്ബുക്ക് പേജുകളിലാണ് ഈ ഫോട്ടോ വൈറലാകുന്നത്. എന്നാല്‍ നമിത ഇതുവരെ ഈ ഫോട്ടോയോട് പ്രതികരിച്ചിട്ടില്ല. ഇത്തരം ഇന്റര്‍നെറ്റ് ആക്രമണങ്ങള്‍ പലര്‍ക്ക് നേരെയും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. ആദ്യമായി നായികയായി അഭിനയിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരിങ്ങള്‍ എന്ന ചിത്രത്തിലാണ്. നിവിന്‍ പോളിയുടെ നായികയായിട്ടാണ് തുടക്കം.